മൊബൈൽ ഹോട്ട്സ്പോട്ട് പങ്കിടാൻ വിസമ്മതിച്ചു: യുവാവിനെ കുത്തിക്കൊന്നു
മുംബൈ: മൊബൈൽ ഹോട്ട്സ്പോട്ട് കണക്ഷൻ പങ്കിടാൻ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്ര പുനെയിലെ ഹഡ്പ്സർ പ്രദേശത്താണു സംഭവം.
കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. മൊബൈൽ ഹോട്ട്സ്പോട്ട് കണക്ഷൻ പങ്കിടാൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ചെറുപ്പക്കാർ യുവാവിനെ സമീപിച്ചു.
എന്നാൽ ഇവർ അപരിചിതരായതിനാൽ ആവശ്യം നിരസിച്ചു. ഇതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. തൊട്ടുപിന്നാലെ പ്രതികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ യുവാവ് മരണത്തിനു കീഴടങ്ങുകയായിരുന്നു.