50 ലക്ഷത്തിന്റെ കടം, ഭാഗ്യപരീക്ഷണത്തിനായി 50 ഓണം ബംപർ; 40 ടിക്കറ്റുകൾ കള്ളൻകൊണ്ടുപോയി; വിധി വേട്ടയാടിയ സർക്കാർ ജീവനക്കാരൻ
തിരുവനന്തപുരം; ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഓണം ബംപർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്.TG 434222 എന്ന നമ്പറിൽ വയനാട്ടിൽ വിറ്റ ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
ഫലം വന്നതോടെ നിരാശയിലായത് ടിക്കറ്റ് വാങ്ങിയ 72 ലക്ഷം പേരാണ്. ഇപ്പോഴിതാ ഭാഗ്യം പരീക്ഷിക്കാനായി വൻതുക ചെലവിട്ട ഒരു സർക്കാർ ജീവനക്കാരന്റെ കഥയാണ് ചർച്ചയാകുന്നത്. ഭാഗ്യം ലോട്ടറിയുടെ രൂപത്തിലെത്തുമെന്ന് കരുതി തൃശൂർ സ്വദേശിയായ രമേഷ് കുമാർ 20,000 രൂപ മുടക്കി 40 ഓണം ബംബർ ടിക്കറ്റുകൾ എടുത്തത്. പിന്നാലെ ഇത് മോഷണം പോയി.
രമേഷ് കുമാറിന്റെ വീടടക്കമുള്ള സ്വത്തുക്കൾ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജപ്തി ഭീഷണിയിലാണ്.50 ലക്ഷത്തോളമാണ് കടബാധ്യത. റിക്കവറി നടപടികൾ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ അവസാന പ്രതീക്ഷയെന്ന നിലയിലാണ് 40 ലോട്ടറികൾ വാങ്ങിയത്. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ലോട്ടറികൾ അഞ്ചാം തീയതി നോക്കുമ്പോൾ കാണാനില്ല. വീടു മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ടിക്കറ്റുകൾ മോഷണം പോയെന്ന് കാട്ടി രമേഷ് കുമാർ ഒല്ലൂർ പോലീസിൽ പരാതി നൽകിയത്.ടിക്കറ്റുകൾ മോഷണം പോയതോടെ ഇദ്ദേഹം വീണ്ടും 10 ടിക്കറ്റുകൾ കൂടി എടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല