7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മധ്യ വയസ്കന് 35 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി


7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മധ്യ വയസ്കന് 35 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി


മലപ്പുറം: 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 50 കാരന് 35 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷയും വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്ങൽ സ്വദേശി രാജനെയാണ് കോടതി ശിക്ഷിച്ചത്. 2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. രണ്ട് തവണ കുട്ടിയെ ബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു പ്രതി. കുട്ടി താമസിക്കുന്ന വീട്ടിൽ വെച്ചും തട്ടിക്കൊണ്ടു പോയുമാണ് ബലാത്സം​ഗം ചെയ്തത്.  കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ഒരു വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.