സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പിതാവിന് 72 വർഷം കഠിന തടവും പിഴയും: നിർണായകമായത് കിടക്കയ്ക്കടിയിലെ കുറിപ്പുകൾ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് ശിക്ഷ വിധിച്ച് കോടതി.(Girl was sexually abused by her Father)
66കാരൻ കുട്ടിയെ പീഡനത്തിനിരയാക്കിയത് നിരവധി തവണയാണ്. 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും ആണ് പ്രതിക്ക് വിധിച്ചിരിക്കുന്ന ശിക്ഷ.
ഇടുക്കി പൈനാവ് അതിവേഗ കോടതിയുടേതാണ് വിധി. വാഗമണ്‍ സ്വദേശിയാണ് സ്വന്തം മകളെ 10 വയസ്സു മുതല്‍ 14 വയസു വരെ ചൂഷണം ചെയ്‌തിരുന്നത്.
പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതലേ പഠിച്ചിരുന്നത് അഗതി മന്ദിരങ്ങളിൽ നിന്നാണ്. അവധിക്കാലത്ത് വീട്ടിൽ വരുമ്പോഴാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നത്.
കുട്ടി വിവരം പുറത്ത് പറയുന്നത് 2020ലാണ്. ഇക്കാര്യങ്ങളൊക്കെ കടലാസുകളിൽ എഴുതി കുട്ടി കിടക്കയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്നു.