കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്‌ റദ്ദാക്കണം: സർക്കാർ പുനഃപരിശോധന 
ഹർജി നൽകി

കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്‌ റദ്ദാക്കണം: സർക്കാർ പുനഃപരിശോധന 
ഹർജി നൽകി


കൊച്ചി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാർ ഹൈ ക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകി. സുരേന്ദ്രനടക്കം ആറുപേരെ വെറുതെവിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

സാക്ഷിയും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് പത്രിക നൽകിയ ബിഎസ്പി സ്ഥാനാർഥിയുമായ സുന്ദരയുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞാണ് സെഷൻസ് കോടതി കെ സുരേന്ദ്രന്റെ വിടുതൽഹർജി അംഗീകരിച്ചത്.

സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശ പത്രിക പിൻവലിക്കാൻഭീഷണിപ്പെടുത്തിയെന്നാണ് കേസ്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് സുന്ദര മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സെഷൻകോടതിയുടെ വിധി അധികാരപരിധി മറികടന്നുള്ളതാണെന്ന് സർക്കാരിന്റെ റിവ്യൂ ഹർജിയിൽ പറയുന്നു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ നിയമസഭയെ അറിയിച്ചിരുന്നു.