ആറളം ഫാം അംഗൻവാടിയിൽ നിന്നും കുഞ്ഞൻ രാജ വെമ്പാലയെ പിടികൂടി
@ameen white
ഇരിട്ടി : ആറളം ഫാം അംഗൻവാടിയിൽ നിന്നും കുഞ്ഞൻ രാജ വെമ്പാലയെ പിടികൂടി . ഇന്നലെ വൈകുന്നേരം 4 മണിയോടെ ആറളം ഫാം ബ്ലോക്ക് 7 ലെ അംഗൻവാടിയിൽ നിന്ന് ഇരിട്ടി സെക്ക്ഷൻ വാച്ചറും
മാർക് പ്രവർത്തകനുമായ സ്നേക്ക് മാസ്റ്റർ ഫൈസൽ വിളക്കോട് പാമ്പിനെ പിടികൂടിയത്. ഫൈസൽ പിടിക്കുന്ന അറുപത്തി മൂന്നാമത്തെ രാജ വെമ്പാലയാണിത്.പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.