മകൻ മരിച്ചതറിഞ്ഞില്ല; ഹൈദരാബാദിൽ ദമ്പതികൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം


മകൻ മരിച്ചതറിഞ്ഞില്ല; ഹൈദരാബാദിൽ ദമ്പതികൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം


ഹൈദരാബാദ് > ഹൈദരാബാദിൽ മകൻ മരിച്ചതറിയാതെ ദമ്പതികൾ ഒപ്പം കഴിഞ്ഞത് 4 ദിവസം. കാഴ്ച പരിമിതിയിയുള്ള ദമ്പതികൾ മകൻ മരിച്ചത് അറിഞ്ഞിരുന്നില്ല. അയൽവാസികൾ വീട്ടിൽ നിന്നും ദുർ​ഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഹൈദരാബാദിലെ ബ്ലൈൻഡ്സ് കോളനിയിലാണ് സംഭവം. കാഴ്ച പരിമിതിയിയുള്ള ദമ്പതികൾക്ക് അറുപത് വയസിന് മുകളിൽ പ്രായമുള്ളതായി നാ​ഗോൾ പൊലീസ് സ്റ്റേഷൻ ഹെഡ് സൂര്യ നായക് പറഞ്ഞു. ഇവരുടെ 30കാരൻ മകനാണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി പലതവണ വിളിച്ചിരുന്നെന്നും എന്നാൽ മകൻ പ്രതികരിച്ചില്ലെന്നും ദമ്പതികൾ പറഞ്ഞു.

മൃതദേഹത്തിന് നാല് മുതൽ അഞ്ച് ദിവസത്തെ പഴക്കമുള്ളതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികളുടെ മൂത്ത മകനെ പൊലീസ് വിവരമറിയിച്ചു. ദമ്പതികളെ ഇയാളുടെ സംരക്ഷണത്തിലേക്ക് മാറ്റി.