പാമ്പു കടിയേറ്റ യുവാവ് കടിച്ച പാമ്പുമായി ആശുപത്രിയിൽ

ദില്ലി: ബീഹാറിൽ പാമ്പു കടിയേറ്റ യുവാവ് കടിച്ച പാമ്പുമായി ആശുപത്രിയിൽ. ബീഹാറിലെ ഭഗൽ പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പ്രകാശ് മണ്ഡൽ എന്നയാളാണ് ആശുപത്രിയിലെത്തിയത്. പ്രകാശ് മണ്ഡലിനെ ചികിത്സക്കായി മാറ്റി. ഡോക്ടർമാർ നിരവധി തവണ ആവശ്യപ്പെട്ടാണ് ഇയാൾ പാമ്പിനെ വിടാൻ തയ്യാറായത്.
ആശുപത്രി വളപ്പിൽ അരങ്ങേറിയ വിചിത്ര ദൃശ്യം ആളുകൾ ക്യാമറയിലും പകർത്തി. കഴുത്തിൽ പാമ്പുമായി വന്നയാളെ കണ്ട് രോഗികളുൾപ്പെടെ ഞെട്ടിപ്പോയി. പാമ്പ് മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാൻ ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടു.