പി. വി അന്‍വര്‍ ഇന്ന് വയനാട്ടിലെത്തും: ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും

പി. വി അന്‍വര്‍ ഇന്ന് വയനാട്ടിലെത്തും: ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും


കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇന്ന് വയനാട്ടിലെത്തും. ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ സ്നേഹ സംഗമത്തില്‍ പി വി അന്‍വര്‍ പങ്കെടുക്കും. ദുരന്തബാധിത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല എന്നിവടങ്ങളിലും സന്ദര്‍ശനം നടത്തും.

അതേസമയം കഴിഞ്ഞ ദിവസം കാസര്‍കോടെത്തിയ അന്‍വര്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അന്‍വര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന് വീടു വെച്ചുനല്‍കാനുള്ള സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. പോലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്നാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്.

സത്താറിന്റെ മകന്റെ പേരിലാണ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. ഈ ബാങ്ക് അക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കണമെന്നാണ് അന്‍വര്‍ അറിയിച്ചത്. കുടുംബത്തെ സന്ദര്‍ശിച്ച അവസരത്തില്‍ തന്റെ വിഹിതം മകന് കൈമാറിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.