എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച' : സര്‍വ്വീസ് ചട്ടലംഘനമെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച' : സര്‍വ്വീസ് ചട്ടലംഘനമെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്


തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സര്‍വീസ് ചട്ട ലംഘനമെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. സന്ദര്‍ശനലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രപതിയുടെ പോലീസ് മെഡലിനുവേണ്ടി കണ്ടതാവാം എന്നാണ് സാധ്യത. എന്നാല്‍ ഇതിനുള്ള തെളിവ് ലഭിച്ചിട്ടില്ല. ഡിജിപി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പുറത്ത് വിട്ട രേഖ. ഷാജന്‍ സ്‌കറിയയില്‍ നിന്ന് കൂലി വാങ്ങിയെന്ന ആരോപണം ഡിജിപി തള്ളി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

RSS കൂടിക്കാഴ്ചയില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നും സംസ്ഥാന പോലീസ് മേധാവി പറയുന്നു. 'പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച പല ആരോപണങ്ങള്‍ക്കും തെളിവുകളില്ല. അദ്ദേഹത്തിന് കേട്ടുകേള്‍വികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നവ കേരള സദസുമായി ബന്ധപ്പെട്ട് അരീക്കോട് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന അന്‍വറിന്റെ ആരോപണം തെറ്റാണ്. രണ്ട് കേസുകള്‍ മാത്രമാണ് അരീക്കോട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെ'ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.