കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍



കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റിലായത്. നാളെ കര്‍ണാടകയിലെ പ്രത്യേക ജനപ്രതിനിധികളുടെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസില്‍ ബംഗളൂരു സിബിഐ കോടതി സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ ആറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.


കേസില്‍ കോടതി നാളെ വിധി പറയും. അനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതില്‍ 2010ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനധികൃതമായി കടത്തിയ നാല് ഖനന കമ്പനികളില്‍ ഒന്ന് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ളതാണ്.

The post കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍ appeared first on Kairali News | Kairali News Live.

Visit website