പടിയൂര്‍-കല്യാട് പഞ്ചായത്ത് ബാലസൗഹൃദ ഗ്രാമം പദ്ധതി പ്രകാരം പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കരാട്ടെ പ്രദര്‍ശനവും സ്വയം പ്രതിരോധ പരിശീലന ബോധവല്‍ക്കരണ ക്ലാസും പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

ബാലസൗഹൃദ ഗ്രാമം  പദ്ധതി 









ഇരിട്ടി: പടിയൂര്‍-കല്യാട് പഞ്ചായത്ത് ബാലസൗഹൃദ ഗ്രാമം  പദ്ധതി പ്രകാരം പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കരാട്ടെ പ്രദര്‍ശനവും സ്വയം പ്രതിരോധ പരിശീലന ബോധവല്‍ക്കരണ ക്ലാസും പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ സിബി കാവനാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ. പ്രേമരാജന്‍, പിടിഎ പ്രസിഡന്റ് എം. സന്തോഷ്, പ്രധമാധ്യാപകന്‍ വി.വി. സുരേഷ്‌കുമാര്‍, സൈക്കോളജി ഒആര്‍സി എം.അക്ഷയ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. അരവിന്ദന്‍, സ്‌കൂള്‍ കൗണ്‍സലര്‍ എം. സെമീന എന്നിവര്‍ പ്രസംഗിച്ചു. മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ സിപിഎ കെ.കെ. പ്രേമലത സ്വയം പ്രതിരോധ പരിശീലന ക്ലാസെടുത്തു.