ടെൽ അവീവ്: സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. (Israel will immediately retaliate against Iran’s missile attacks)
ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്നും ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തെന്നും അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇസ്രയേലിന് മറുപടി നൽകിക്കഴിഞ്ഞെന്ന് ഇറാൻ പ്രതികരിച്ചു. ഇനി ഇസ്രയേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഹിസബുള്ള തലവൻ സയ്യിദ് ഹസൻ നസ്റല്ലയെ ഇസ്രായേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഇസ്രയേലിനു നേരെ ഇറാന്റെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ടെൽ അവീവിൽ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.