എറണാകുളം കലക്റ്ററേറ്റിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ദേഹത്ത് പെട്രോളൊഴിച്ചതിനു പിന്നാലെ ബോധരഹിതയായി
കൊച്ചി: എറണാകുളം കലക്റ്ററേറ്റിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പള്ളുരുത്തി സ്വദേശി ഷീജയാണ് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിൽ പെട്രൊളൊഴിച്ചതിനു പിന്നാലെ ഷീജ കുഴഞ്ഞു വീഴുകയായിരുന്നു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്‍റെ പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. ഒരു കെട്ടിടത്തിന്‍റെ പ്ലാൻ വരച്ചു നൽകിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയെന്ന പരാതിയിൽ ഷീജയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്റ്ററേറ്റിലെത്തിയപ്പോഴാണ് ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്