ഉളിക്കൽ മൂലോത്തുംകുന്ന് ശിവക്ഷേത്രത്തിൽ ഇന്നു നടന്ന തുലാം ആയില്യപൂജക്ക് വൻ ഭക്തജനത്തിരക്ക്

തുലാം ആയില്യപൂജ തൊഴുത് ആത്മനിർവൃതി നേടി നൂറുകണക്കിന് ഭക്തർ












ഉളിക്കൽ: ഉളിക്കൽ മൂലോത്തുംകുന്ന് ശിവക്ഷേത്രത്തിൽ ഇന്നു നടന്ന തുലാം ആയില്യപൂജക്ക് വൻ ഭക്തജനത്തിരക്ക്. ക്ഷേത്രത്തിൽ നാഗ സ്ഥാനത്ത് എല്ലാ മലയാളമാസവും നടന്നുവരാറുള്ള ആയില്യപൂജയുടെ ഭാഗമായിട്ടാണ് തുലാം ആയില്യവും വിപുലമായി ആചരിച്ചത്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശ്രീനിഷ് ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആയില്യപൂജക്ക് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രസമിതി ഏർപ്പെടുത്തിയിരുന്നത്.എല്ലാ ഭക്തർക്കും സർപ്പദോഷപരിഹാരാർത്ഥം ആയില്യപൂജ, നൂറുംപാലും സമർപ്പണം, മഞ്ഞൾ പൊടി അഭിഷേകം തുടങ്ങിയവക്കും സൗകര്യം ഏർപ്പെടുത്തിയിരുന്നു.
അടുത്ത ആയില്യം നവംബർ 22 വെള്ളിയാഴ്ച