അയ്യപ്പന്‍കാവ് ഒരു കൈത്താങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത് വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് നാടിന് സമര്‍പ്പിച്ചു.
കാക്കയങ്ങാട് : ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ അയ്യപ്പന്‍കാവ് പ്രദേശത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൈത്താങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഒഫീസ് വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് സ്നേക് റെസ്ക്യൂ ടീം അംഗം ഫൈസല്‍ വിളക്കോടിനെ എ.പി മുഹമ്മദ് മൊമന്‍റോ നല്‍കി അനുമോദിച്ചു. എന്‍കെ റഹൂഫ്, എസ്. സായിസ്, നവാസ് പുഴക്കര, ഷിഹാബ് ചാലില്‍ അഹമദ്കൂട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.