ഇരിട്ടി ഉപജില്ലാ കലോത്സവത്തിന് തുടക്കമായി

ഇരിട്ടി ഉപജില്ലാ കലോത്സവത്തിന് തുടക്കമായി 


@ameen white 










പേരാവൂർ: ഇരിട്ടി ഉപജില്ല കലോത്സവത്തിന് കൊളക്കാട് സാൻതോം ഹയർസെക്കണ്ടറി സ്‌കൂളിൽ തുടക്കമായി.  അഡ്വ.സണ്ണി  ജോസഫ് എം എൽ എ    ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാദർ മാത്യു ശാസതാം പടവിൽ വിശിഷ്ടാതിഥി അയിരുന്നു. സിനിമാ താരം വന്ദിത മനോഹർ തൻ്റെ ബാല്യകാല കലോത്സവാനുഭവങ്ങൾ  വേദിയിൽ  പങ്കുവെച്ചു. ഇരിട്ടി എ ഇ ഒ വിജയൻ കെ കോയക്കാടൻ കലോത്സവ വിശദീകരണം നടത്തി. പ്രിൻസിപ്പാൾ  സോളി തോമസ്, സ്കൂൾ മാനേജർ  ഫാ. തോമസ് പട്ടാംകുളം, പി.പി. വേണുഗോപാലൻ, സി.ടി. അനിഷ്, റോയി നമ്പുടാകം, വി. രാജേഷ്, വി.ഗീത, ജോജൻ എടത്താഴെ, സുരഭി റിജോ, ടി.എം. തുളസീധരൻ, ജോഷി കുര്യാക്കോസ്, ബിന്ദു ജിമ്മി, വി.വി. രതീഷ്, ഷിജി വിനോയി, സിനോ ജോസ്, ജാൻസൺ ജോസഫ്, എം. പ്രജീഷ്, പ്രശാന്ത് കുമാർ അളോറ, അബ്ദുൾ അസീസ്, ജാൻസൺ മൈക്കിൾ, സാജൻ വട്ടമറ്റത്തിൽ, രാജു ജോസഫ്, ജെക്സിൻ ടി ജോസ്, കുമാരി അനാമിക എന്നിവർ സംസാരിച്ചു.