രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്, മണ്ഡലത്തിൽ രാഹുലിന്റെ റോഡ് ഷോ നയിച്ച് ഷാഫിയും; ആവേശത്തിൽ പ്രവർത്തകർ

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്, മണ്ഡലത്തിൽ രാഹുലിന്റെ റോഡ് ഷോ നയിച്ച് ഷാഫിയും; ആവേശത്തിൽ പ്രവർത്തകർ


പാലക്കാട് :  പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല വരവേൽപ്പ് നൽകി പ്രവർത്തകർ. തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പിൽ നഗരത്തിൽ രാഹുലിന്റെ റോഡ് ഷോയും നടന്നു. ജില്ലയിൽ മുതിർന്ന നേതാക്കൾക്കൊപ്പം മുൻ പാലക്കാട് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ട്. പി. സരിൻ ഉയർത്തിയ ആരോപണങ്ങളിൽ നിന്നുണ്ടായ ക്ഷീണം മറികടക്കാൻ വലിയ തോതിൽ പ്രവർത്തകരെ കോൺഗ്രസ്  രാഹുലിന്റെ റോഡ് ഷോയിലേക്ക് എത്തിച്ചിട്ടുണ്ട്.

ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്ന് രാഹുൽ  ന്യൂസിനോട് പ്രതികരിച്ചു. ആത്മവിശ്വാസം കൂട്ടുന്ന പല വിവരങ്ങളും പല പാർട്ടിയിൽ നിന്നും കിട്ടുന്നുവെന്നും രാഹുൽ പ്രതികരിച്ചു. 


രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. പാലക്കാട്ടെ ജനങ്ങളിലാണ് വിശ്വാസം. വടകരക്കാർ അവരുടെ ഇഷ്ടം കൊണ്ടാണ് തന്നെ തെരെഞ്ഞെടുത്തത്. അവരുമായി ഇടപഴകാനും സംസാരിക്കാനും ഇടനിലക്കാരെ ആവശ്യമില്ല. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴക്കരുതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.