കണ്ണിൽ മുളക് പൊടി വിതറി പണം തട്ടിയത് നാടകം; കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കണ്ണിൽ മുളക് പൊടി വിതറി പണം തട്ടിയത് നാടകം; കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റിലായി.പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിൽ ആയത്.

കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നു എന്ന സംഭവം പ്രതികൾ നടത്തിയ നാടകമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. താഹയിൽ നിന്നും 37 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്