ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 യാത്രക്കാർ മരിച്ചു
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചു. അൽമോഡ ജില്ലയിലെ മർചുളയിൽ ആണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരുക്കുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബസ് 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ 40 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.
Read Also: കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് നിയമോപദേശം
പൌഡി ഗഡ്വാളിൽനിന്നും കുമൗണിലെ രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്. പൊലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അപകടത്തിപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും എത്രയും വേഗം സഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി പുഷ് കർ സിംഗ് ദാമി നിർദ്ദേശം നൽകി.