ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം ആഗ്രയിൽ തകർന്നു വീണു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം ആഗ്രയിൽ തകർന്നു വീണു


പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.

ആഗ്രയില്‍ ഇന്ത്യൻ വ്യോമസേന വിമാനം തകര്‍ന്നു വീണു. വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നു വീണത്. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.