കണ്ണൂർ കേളകത്ത് 4 വയസുകാരനെ ഒപ്പമിരുത്തി 14കാരൻ കാർ നിരത്തിലിറക്കി, പൊലീസ് കണ്ടു; മാതാപിതാക്കൾക്കെതിരെ കേസ്
കണ്ണൂർ: കേളകത്ത് നാല് വയസുകാരനെ കൂടെയിരുത്തി 14 വയസുകാരൻ കാർ നിരത്തിലിറക്കി.പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇ.കെ ബേബി എന്നിവർക്കെതിരെയാണ് കേസ്. ഉയരം കുറഞ്ഞ ഒരാൾ വാഹനം ഓടിക്കുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടക്കാത്തോട് ജംഗ്ഷനിൽ വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.