പഠനത്തിൽ ശ്രദ്ധയില്ല; കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

പഠനത്തിൽ ശ്രദ്ധയില്ല; കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാർത്ഥിയെ ഇയാൾ ക്രൂരമായി പൊള്ളലേൽപ്പിച്ചത്. ചൂരൽ ഉപയോഗിച്ച് അടിക്കുകയും ചെയ്തു. പഠന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിന് ശേഷം ഉമൈർ കർണാടകയിൽ ഒളിവിൽ ആയിരുന്നു.