നെല്ലിയോടിയിൽ ഹോട്ടൽ മാലിന്യവും പഴകിയ ഭക്ഷണവുമായി പന്നിഫാമിലേക്ക് വന്ന വാഹനം നാട്ടുകാർ തടഞ്ഞു
കൊട്ടിയൂർ: ഹോട്ടൽ മാലിന്യവും പഴകിയ ഭക്ഷണവുമായി പന്നിഫാമിലേക്ക് വന്ന വാഹനം നാട്ടുകാർ തടഞ്ഞു. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് പന്നികളെ മുഴുവൻ കൊന്നൊടുക്കിയ കൊട്ടിയൂർ നെല്ലിയോടിയിലെ കിഷോർ മുള്ളൻകുഴിയിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലേക്കാണ് പഴകിയ ഭക്ഷണവും ഹോട്ടൽ മാലിന്യങ്ങളും കൊണ്ട് പോയത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കേളകം, കാണിച്ചാർ എന്നീ പ്രദേശങ്ങളിൽ നിന്നും മാലിന്യവും ഭക്ഷണവും കയറ്റിയ വാഹനം നെല്ലിയോടി കുരിശുപള്ളിക്ക് സമീപം വെച്ച് നാട്ടുകാർ തടഞ്ഞത്. പന്നിയില്ലാത്ത ഫാമിലേക്ക് എന്തിനാണ് മാലിന്യവും ഭക്ഷണവും കൊണ്ടുപോകുന്നതെന്നും പന്നിഫാമിലെ മാലിന്യം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു.