വിളക്കോട് ഗവ:യു പി സ്കൂൾ ശതാബ്ദി ആഘോഷം വിളംബര റാലി നടത്തി

വിളക്കോട് ഗവ:യു പി  സ്കൂൾ ശതാബ്ദി ആഘോഷം 
വിളംബര റാലി നടത്തി


















ഇരിട്ടി:  1925 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ വിളക്കോട് യു പി  സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിളംബര റാലി നടത്തി. നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഈ മാസം 8 മുതൽ 2025 മാർച്ച് 31 വരെ വിവിധ പരിപാടികളാണ് നടത്തുക.  ഹാജി റോഡിൽ നിന്ന്  ആരംഭിച്ച റാലി വിളക്കോട് സമാപിച്ചു. നിശ്ചലദൃശ്യങ്ങൾ, ദഫ്മുട്ട്, കോൽക്കളി, ചെണ്ടമേളം, ഡാൻസ് തുടങ്ങിവയുടെ അകമ്പടിയോടെ നടന്ന റാലിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.