ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിയ പ്രഭാത ഭക്ഷണ വിതരണത്തിന്റെ ജില്ലതല ഉത്ഘാടനം കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്‌നകുമാരി നിർവ്വഹിച്ചു
@ameen white
ഇരിട്ടി: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിയ പ്രഭാത ഭക്ഷണ വിതരണത്തിന്റെ ജില്ലതല ഉത്ഘാടനം പാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്‌നകുമാരി നിർവ്വഹിച്ചു. പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കെല്ലാം സൗജന്യമായി സ്‌കൂളിൽ നിന്നും പ്രഭാത ഭക്ഷണം ലഭിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ഐ ടി ഡി പി എ പി ഒ കെ. ബിന്ദു, പ്രിൻസിപ്പാൾ ഇൻ ചാർജ് സി. സജു, പി ടി എ പ്രസിഡന്റ് എ. ഷിബു, പ്രധമാധ്യാപകൻ കെ. ജെ .ബിനു തുടങ്ങിയവർ സംസാരിച്ചു. സ്‌കൂളിലെ 91കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്.