ഇരിട്ടി ക്രിസ്ത്യൻ പള്ളിയിലെ മോഷണം ;വയനാട് മുള്ളൻകൊല്ലി സ്വദേശിയായ പ്രതിയെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
@ameen white
ഇരിട്ടി ടൗണിലെ നിത്യസഹായ മാതാ പള്ളിയിലെ നേർച്ചപ്പെട്ടികളിൽ നിന്നും പണം കവർന്ന കേസിലെ പ്രതിയെ പള്ളിയിലെത്തിച്ച് തെളിവെടുത്തു. കൂത്തുപറമ്പ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി വയനാട് മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി റോമിയോ ബേബി (27) യെയാണ് ഇരിട്ടി എസ് ഐ ഷറഫുദ്ധീൻറെ നേതൃത്വത്തിലുള്ള പോലീസ് പള്ളിയിലെത്തിച്ച് തെളിവെടുത്തത്.