കണ്ണൂർ സ്വദേശി കുവൈത്തില്‍ നിര്യാതനായി

 കണ്ണൂർ സ്വദേശി കുവൈത്തില്‍ നിര്യാതനായി


കുവൈത്ത് സിറ്റി: ചികിത്സയിലിരുന്ന മലയാളി കുവൈത്തില്‍ നിര്യാതനായി. 
കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്.

രണ്ട് മാസമായി രോഗബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ദീർഘകാലമായി കുവൈത്തിലുള്ള ഇദ്ദേഹം വ്യത്യസ്ത കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ജാസ്മിന. മക്കള്‍: ഹന്നത്ത് (കാനഡ),സന,സഫ. മരുമക്കള്‍: തന്‍സല്‍ (കാനഡ) സജ്ജാദ് (കുവൈത്ത്).