മാണ്ഡ്യയിൽ വാഹനാപകടത്തിൽ ഇരിട്ടി മണിക്കടവ് സ്വദേശി മരിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്
മാണ്ഡ്യ : മൈസൂരു-ബെംഗളൂരു റൂട്ടിലെ നള്ള
കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിൽ കർണാടക ആർ.ടി.സി. ബസ് ഇടിച്ച് ഒരാൾ മരിച്ചു. കൊളക്കാട് മലയാംപടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ കണ്ടങ്കരിയിൽ കെ.ടി.ഗിരീഷ് (48) ആണ് മരിച്ചത്. ഗിരീഷിൻന്റെ സുഹൃത്തിന്റെ മക്കളുടെ പഠനവുമായി ബന്ധപ്പെട്ടാണ് മൈസൂരുവിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. പരിക്കേറ്റവരെ ബന്ദി ഗോപാൽ ബി.ആർ.എം. മൾട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഡെയ്സിയാണ് ഗിരീഷിന്റെ ഭാര്യ. മക്കൾ : ഷോൺ, ഷാരോൺ (ഇരുവരും വിദ്യാർഥികൾ).