ഇരിട്ടി മഹാരാജാസ് കോളേജ് തിരികെ പൂർവ്വ അധ്യാപക - വിദ്യാർത്ഥി സംഗമം
ഇരിട്ടി: ഇരിട്ടി മഹാരാജാസ് കോളേജ് തിരികെ പൂർവ്വ അധ്യാപക - വിദ്യാർത്ഥി സംഗമം ഇരിട്ടി ഇക്കോ പാർക്കിൽ വച്ച് നടന്നു.
മഹാരാജാസ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും സിനിമാ സംവിധായകനുമായ രാഗേഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.പി.പി. ഷമീർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ മധു മാസ്റ്റർ, ഷാജി മാവില, എൻ. വി. പ്രമോദ്, വിനു, ഷാജി അലക്സ്, ബാബുരാജ് അയ്യല്ലൂർ, ശ്രീജൻ പുന്നാട്, കൃഷ്ണൻ, ജോണി, ലിസി, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ നവീൻ മാവില, സന്തോഷ്, രതീഷ്, സുനിത, ഫിറോജ,
അനൂപ് എടക്കാനം എന്നിവർ സംസാരിച്ചു. വിവിധ പരിപാടികളും അരങ്ങേറി.