വിസ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു¡ ഉളിക്കൽ സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു
@ameen white
ഉളിക്കൽ.ഒമാനിലേക്ക് വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കളം സ്വദേശി തെക്കേപ്പറമ്പിൽ ലൂസ് ടി.മാത്യുവിന്റെ പരാതിയിലാണ് മലപ്പുറം പൊന്നാനിയിലെ ജുനൈദ്, ഭാര്യ സുമയ്യ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 20നും 21 നുമിടയിൽ പരാതിക്കാരനും സുഹൃത്തിനും ഒമാനിലേക്ക് വിസ വാഗ്ദാനം നൽകി ബേങ്ക് വഴിയും ഗൂഗിൾ പേ വഴിയും ഒന്നര ലക്ഷം രൂപ കൈപറ്റിയ ശേഷം വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്