മാസംതോറും 1200 ജിബി, മൂന്ന് മാസത്തേക്ക് വെറും 999 രൂപ; ആകര്‍ഷകമായ ബ്രോഡ്‌ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

മാസംതോറും 1200 ജിബി, മൂന്ന് മാസത്തേക്ക് വെറും 999 രൂപ; ആകര്‍ഷകമായ ബ്രോഡ്‌ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍


ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) സമീപകാലത്ത് ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലിന് ബ്രോഡ്‌ബാന്‍ഡ് രംഗത്തും മികച്ച പ്ലാനുകളുണ്ട് എന്നതാണ് ശ്രദ്ധേയം. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യത ഏല്‍പിക്കാത്ത 999 രൂപ പ്ലാനിനെ കുറിച്ച് പരിചയപ്പെടാം. 

ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍ ബ്രോ‍ഡ്‌ബാന്‍ഡ് രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ലഭ്യമാണ്. മൂന്ന് മാസത്തേക്ക് 25 എംബിപിഎസ് വേഗത്തില്‍ ബ്രോഡ‍്‌ബാന്‍ഡ് നല്‍കുന്ന പ്ലാന്‍ ബിഎസ്എന്‍എല്ലിനുണ്ട്. 999 രൂപയെ ഈ പ്ലാനിനുള്ളൂ. ചിലപ്പോള്‍ ടാക്സ് അധിക തുകയായി വന്നേക്കാം. 999 രൂപയുടെ പ്ലാനില്‍ മാസംതോറും 1200 ജിബി ഇന്‍റര്‍നെറ്റ് ഫെയര്‍ യൂസേജ് പോളിസി പ്രകാരം ഉപയോഗിക്കാം എന്നും ടെലികോം ടോക്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


ബിഎസ്എന്‍എല്ലിന്‍റെ ഭാരത് ഫൈബര്‍ കണക്ഷനിലും ഏറെ മികച്ച പ്ലാനുകള്‍ ലഭ്യമാണ്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഫൈബര്‍ ബ്രോ‍ഡ്‌ബാന്‍ഡ് സര്‍വീസ് പ്രൊവൈഡര്‍മാരാണ് ബിഎസ്എന്‍എല്‍. 

മൊബൈല്‍ കണക്ഷനുകളില്‍ 4ജി നെറ്റ്‌വര്‍ക്ക് വിന്യാസവുമായി മുന്നോട്ടുപോവുകയാണ് ബിഎസ്എന്‍എല്‍. ഇതിനകം 50,000ത്തിലധികം 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ 41,000 ടവറുകള്‍ കമ്മീഷന്‍ ചെയ്തു. 2025 മധ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. ഇതിന് പിന്നാലെ 5ജി നെറ്റ്‌വര്‍ക്ക് വിന്യാസം ബിഎസ്എന്‍എല്‍ ആരംഭിക്കും. ഇതിന്‍റെ പരീക്ഷണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്