റബറിനു 250 രൂപ ഇൻസെന്റീവ് പ്രഖ്യാപിക്കണം:എകെസിസി കുന്നോത്ത് ഫൊറോന
ഇരിട്ടി : റബറിനു 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ട് അധികാരത്തലെത്തിയ ഇടതുപക്ഷ സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കണമെന്ന് എകെസിസി കുന്നോത്ത് ഫൊറോനാ ക്കമ്മിറ്റി ആവശ്യപ്പട്ടു.വർദ്ധിച്ച ടാപ്പിംഗ് കൂലിയും,മറ്റനുബന്ധച്ചെലവുകളും,പ്രതികൂല കാലാവസ്ഥയും,വന്യമൃഗശല്യവും റബർ കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ റബറിന് 250 രൂപ ഇൻസെന്റീവ് പ്രഖ്യാപിക്കണമെന്നും,ടാപ്പിംഗ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി റബർ കർഷകരെയും മലയോര മേഖലയേയും
സാമ്പത്തികപ്രയാസങ്ങളിൽ നിന്നു കരകയറ്റണമെന്നും യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു.കുന്നോത്ത് സെന്തോമസ് പാരീഷ് ഹാളിൽ ചേർന്ന യോഗം എകെസിസി ഗ്ലോബൽ സമിതിയംഗം ബെന്നി പുതിയാമ്പുറം ഉദ്ഘാടനം ചെയ്തു.ഫൊറോനാ പ്രസിഡന്റ് മാത്യു വള്ളോംകോട്ട് അധ്യക്ഷത വഹിച്ചു.അൽഫോൻസ് കളപ്പുര,ഷിബു കുന്നപ്പള്ളി , ഷാജൂ ഇടശ്ശേരി,എൻ.വി.ജോസഫ് നെല്ലിക്കുന്നേൽ,മാത്യു ജോസഫ്, ജോൺസൺ അണിയറ,ജെയിംസ് കൊച്ചുമുറി,സെബാസ്റ്റ്യൻ കക്കാട്ടിൽ,ബിനോയ് ചെരുവിൽ എന്നിവർ പ്രസംഗിച്ചു.