അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

Allu Arjun house attacked pushpa 2
​ഗേറ്റിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം ചെടിച്ചട്ടികൾ തകർക്കുന്നു, അല്ലു അർജുൻ

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വസതിയിൽ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കൾ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകർക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്.