കേരളത്തിന് ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: പക്ഷേ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ മാത്രം: കേന്ദ്ര മന്ത്രി

തിരുവനന്തപുരം : അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ. കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂട്ടിക്കാഴ്ച്ച നടത്തി. ചർച്ചയിലാണ് ഖട്ടരിന്റ് ഉറപ്പ്. കേരളത്തിന്റെ തീരങ്ങളിൽ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റർ സ്ഥാപിച്ചാൽ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്.