ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറംകുടുംബ സംഗമവും കലാവിരുന്നും

ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം
കുടുംബ സംഗമവും കലാവിരുന്നും































ഇരിട്ടി: ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി എടക്കാനം എൽ പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ കുടുംബ സംഗമവും കലാവിരുന്നും ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടിആർട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രസിഡൻ്റ് സി.കെ.ശശിധരൻ അധ്യക്ഷനായി. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത മുഖ്യാതിഥിയായി.നഗരസഭ കൗൺസിലർ എൻ.സിന്ധു, സെക്രട്ടറി സന്തോഷ് കോയിറ്റി,വിവിധ സംഘടനാ പ്രതിനിധികളായ കെ.മോഹനൻ, കെ കെ.ഉണ്ണികൃഷണൻ,ശശിധരൻ ചാലിൽ , പി.അനൂപ്, അനുശ്രീ പുന്നാട് ,ബുഷ്റസലാം, സി. ബാബു, കെ.കെ.ശിവദാസ്, ഷെൽനതുളസി റാംഎന്നിവർ സംസാരിച്ചു.
സമാപന സാംസ്ക്കാരിക സമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. സി.കെ.ലളിത അധ്യക്ഷയായി. നർത്തകി സിന്ധു ജസൂര്യഗായത്രി മുഖ്യാതിഥിയായി. രഞ്ചിത്ത് കമൽ മുഖ്യ പ്രഭാഷണം നടത്തി,ഡോ.ജി.ശിവരാമകൃഷ്ണൻ,മനോജ്അത്തിതട്ട്,കെ.സുരേഷ്,പി.പ്രഭാകരൻ,വി.ദാമോധരൻ, പി.കെ.സജീവൻ, പി.വി.അബ്ദുൾ റഹ്മാൻ, ഫരീദ ഫാറൂഖ് എം.ശ്രീനിവാസൻ ,സി.ഹരീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലകാരൻമാർ ഒരുക്കിയ കലാപരിപാടികളും, കണ്ണൂർ വോക്കലൈസ് ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി