രാജ്യത്ത് ആദ്യം; കടലിലൂടെയുള്ള ചില്ലുപാലം തുറന്ന് തമിഴ്നാട്

കന്യാകുമാരി: ഇന്ത്യയിൽ ആദ്യമായി കടലിലൂടെയുള്ള ചില്ലുപാലം തുറന്ന് തമിഴ്നാട്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ വിവേകാനന്ദ സ്മാരകത്തിലാണ് ഗ്ലാസ് പാലം തുറന്നത്(First Glass Bridge in India).
വിവേകാനന്ദ സ്മാരകവും തിരുവള്ളുവർ പ്രതിമയുമായി ബന്ധിപ്പിക്കുന്ന പാലം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച പാലത്തിന് ശക്തമായ കടൽക്കാറ്റ് ഉൾപ്പെടെയുള്ള സമുദ്ര സാഹചര്യങ്ങളെ ചെറുക്കാൻ ശേഷിയുണ്ടെന്ന് തമിഴ്നാട് മന്ത്രി ഇ.വി വേലു പറഞ്ഞു. 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന് 37 കോടി രൂപയാണ് നിർമാണ ചെലവായത്.