മുൻ കെ എസ് ടി എ നേതാവും റിട്ട. അധ്യാപകനുമായ ആറളത്തെ കെ.പി.അബ്ദുള്ള മാസ്റ്റർ അന്തരിച്ചു.

മുൻ കെ എസ് ടി എ നേതാവും റിട്ട. അധ്യാപകനുമായ ആറളത്തെ കെ.പി.അബ്ദുള്ള മാസ്റ്റർ (59)അന്തരിച്ചു.






























ഇരിട്ടി :ആറളം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, ഇടവേലി ഗവ. യു പി.സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച കെ.പി.അബ്ദുള്ള മാസ്റ്റർ പായം ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകനായാണ് വിരമിച്ചത് .അധ്യാപക സംഘടനയായ കെ.എസ്ടിഎ യുടെ സജീവ പ്രവർത്തകനായിരുന്ന മാസ്റ്റർ കെ എസ് ടി എ ബ്രാഞ്ച് സെക്രട്ടറി, സബ് ജില്ലാ സെക്രട്ടറി, കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഖബറടക്കം: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആറളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
NEWS @ULIYIL