രണ്ട് വോട്ട് ഭൂരിപക്ഷം: ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റായി വിജയിച്ചു; പനമരം പഞ്ചായത്ത് ഭരണം യുഡിഎഫിന്


രണ്ട് വോട്ട് ഭൂരിപക്ഷം: ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റായി വിജയിച്ചു; പനമരം പഞ്ചായത്ത് ഭരണം യുഡിഎഫിന്

@noorul ameen 

കല്പറ്റ : അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫിന് ഭരണം നഷ്ടമായ പനമരം പഞ്ചായത്ത് ഭരണം യുഡിഎഫിന്. ഇടത് അംഗമായിരുന്ന ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസിൽ ചേരുകയും പഞ്ചായത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഭരണമാറ്റം ഉണ്ടായത്. ഇന്ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി 12 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി 10 വോട്ടും നേടി. ഇതോടെ യുഡിഎഫിൽ നിന് ലക്ഷ്മി ആലക്കമറ്റം പഞ്ചായത്ത് പ്രസിഡൻ്റായി. 

ഇന്നലെ തെരഞ്ഞെടുപ്പ് നടത്താനായിരുന്നില്ല.തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം ഭിന്നതയെ തുടർന്ന് സാധിക്കാത്തതാണ്  തെരഞ്ഞെടുപ്പ് നടക്കാത്തതിന് കാരണമായത്. ലീഗ് മെമ്പർ തലകറക്കം കാരണമാണ് വരാത്തത് എന്നായിരുന്നു യുഡിഎഫ് വിശദീകരണം. പിന്നീട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ഇടപെട്ട് പഞ്ചായത്ത് അംഗങ്ങളുമായി സംസാരിച്ച് തർക്കം ഒത്തുതീർത്തു. ഇതിന് ശേഷമാണ് നേരത്തെ തീരുമാനിച്ച പ്രകാരം ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റായത്.