ഒരേ പയ്യനെ ഇഷ്ടം; നടുറോഡില്‍ പെണ്‍കുട്ടികളുടെ തല്ലുമാല, സംഭവം യുപിയില്‍

ഒരേ പയ്യനെ ഇഷ്ടം; നടുറോഡില്‍ പെണ്‍കുട്ടികളുടെ തല്ലുമാല, സംഭവം യുപിയില്‍



ഉത്തര്‍പ്രദേശിലെ ബാഗ്പത്തിൽ തിരക്കേറിയ റോഡില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ ഇടി. ഇരുവരും ഇഷ്ടപ്പെടുന്ന ആണ്‍കുട്ടി ഒന്നാണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ഇവർ പഠിക്കുന്ന സ്‌കൂളിലുള്ളതാണ് ആൺകുട്ടിയും. റോഡിൽ പട്ടാപ്പകൽ ഇരുവരും പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്തു.

ചൊവ്വാഴ്ച സിംഗ്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമിനഗര്‍ സരായ് ടൗണില്‍ നടന്ന സംഭവത്തിന്റെ വീഡിയോകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ യൂണിഫോം ധരിച്ച പെൺകുട്ടികൾ തലമുടിയില്‍ പരസ്പരം കുത്തുന്നതും ചവിട്ടുന്നതും വലിച്ചിടുന്നതും വീഡിയോകളില്‍ കാണാം. മറ്റ് വിദ്യാര്‍ഥികളും വഴിയാത്രക്കാരും ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും കാണാനാകും.


പ്രദേശത്തെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടികള്‍. രണ്ട് പെണ്‍കുട്ടികളും ആണ്‍കുട്ടിയോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. ഇരുവരും അവനെയാണ് ഇഷ്ടപ്പെടുന്നതെന്ന് അറിഞ്ഞപ്പോള്‍ സ്‌കൂളിന് പുറത്ത് വഴക്കുണ്ടാക്കുകയായിരുന്നു. വീഡിയോ പരിശോധിച്ച് വരികയാണെന്നും അതിനനുസരിച്ച് അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.