പുതിയാണ്ടി മൊയ്തീൻ ഹാജി മക്കൾ കുടുംബ സംഗമം സംഘടിപ്പിച്ചു

പുതിയാണ്ടി മൊയ്തീൻ ഹാജി മക്കൾ കുടുംബ സംഗമം സംഘടിപ്പിച്ചു












































ഇരിട്ടി: പുതിയാണ്ടി മൊയ്തീൻ ഹാജി മക്കൾ കുടുംബ സംഗമം തില്ലങ്കേരി താജ്മഹൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
കുടുംബ ബന്ധം തകർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  കുടുംബ സംഗമത്തിൻ്റെ പ്രസക്തി വളരെയേറെയാണെന്ന് അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു .
കുടുംബ സംഗമത്തിൽ
 ചെയർമാൻ ഒമ്പാൻ ഹംസ അധ്യക്ഷത വഹിച്ചു.
മുഴക്കുന്ന്  പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് മെമ്പർ ഷഫീന,
അഡ്വക്കറ്റ് കെ മുഹമ്മദലി,  ഒമ്പാൻ അബ്ദുൽ ഖാദർ ഹാജി, കെ പി ഹക്കീം  ഹാജി ,കെ പി ലത്തീഫ്, കെ. പി ഗഫൂർ , ഇ.പി ഹംസ , ഒമ്പാൻ റഷീദ് ,കേളോത്ത് അബ്ദുള്ള ,എം കെ മുഹമ്മദ്, കെ അബ്ദുൽസലാം ഹാജി ,മായൻ മുഴക്കുന്ന് ,പി. മമ്മൂട്ടി ഹാജി , കെ.പി അബ്ദുല്ല ഹാജി  
കെ.പി. റഷീദ് , കെ.പി റഫീഖ് ,കെ.പി ഉസ്മാൻ ഹാജി , എം ഷംല ടീച്ചർ
ടി. സക്കരിയ പ്രസംഗിച്ചു.
400 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
കുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും  കുടുംബത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.