നളന്ദ കലാസാഹിത്യ വേദിയും, എന്റെ ഗ്രാമം വാട്സാപ്പ് കൂട്ടായ്മയും സംയുക്തമായി പ്രതിമാസ സർഗസംഗമവും ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണവും നടത്തി.

സർഗ്ഗസംഗമവും പി. ജയചന്ദ്രൻ അനുസ്മരണവും 















































ഇരിട്ടി:  നളന്ദ കലാസാഹിത്യ വേദിയും, എന്റെ ഗ്രാമം വാട്സാപ്പ് കൂട്ടായ്മയും സംയുക്തമായി പ്രതിമാസ സർഗസംഗമവും ഗായകൻ  പി. ജയചന്ദ്രൻ അനുസ്മരണവും നടത്തി.  മുക്കട്ടിയിൽ  സജീവൻ പാറക്കണ്ടിയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടി കവയിത്രി എം.കെ. സ്വപ്ന ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  അജയകുമാർ കരിയാൽ  അധ്യക്ഷത വഹിച്ചു.  പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.രജനി വിശിഷ്ടാതിഥിയായിരുന്നു. വാർഡ് മെമ്പർ പി. പി. കുഞ്ഞൂഞ്ഞ്, ഫനീഫ ഇരിട്ടി, പേരാവൂർ എസ് ഐ  ജോസഫ്, എസ്തർ പാസ്റ്റർ, ജയേഷ് പായം, രമ്യ ജയപ്രകാശ്, സജീവൻ പാറക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.  
 വിവിധ രംഗങ്ങളിൽ അംഗീകാരങ്ങൾ നേടിയ ഇമയ് മിഥുൻ, ദിയ സനോജ്, അശ്വന്ത് ശശി, നിഷാദ് റോക്കോ, സജീവൻ പാറക്കണ്ടി, പ്രദീപൻ പാറക്കണ്ടി എന്നിവരെ വേദിയിൽ  ആദരിച്ചു.  തുടർന്ന് പി. ജയചന്ദ്രൻ അനുസ്മരണ ഗാനങ്ങൾ, കവിതകളുടെ  അവതരണം എന്നിവ നടന്നു.