സസ്നേഹം ഇരിട്ടി മഹോൽസവം ചൊവ്വാഴ്ച സമാപിക്കും
ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്നുവരുന്ന സസ്നേഹം ഇരിട്ടി മഹോൽസവം ചൊവ്വാഴ്ച സപാപിക്കും. തിങ്കളാഴ്ച നടന്ന സാംസ്കാരിക സമ്മേളനം നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്‌ഘാടനം ചെയ്തു. കെ. സുരേഷ് അധ്യക്ഷനായി. പി. ഫൈസൽ, കെ. സുരേഷ്, കെ. മനോജ്, രഞ്ചിത്ത് വേങ്ങോടൻ, സി. കെ. ലളത, ബീനട്രീസ എന്നിവർ സംസാരിച്ചു. സാഹിത്യോസവവും ജൻഡർ സംവാദവും രാജി അരവിന്ദ് ഉദ്‌ഘാടനം ചെയ്തു. പി. ആർ. അശോകൻ അധ്യക്ഷനായി. കെ. മുരളീധരൻ, പി. പി. ജയലക്ഷ്‌മി, സി. ബിന്ദു, എൻ. കെ. ശാന്തിനി എന്നിവർ സംസാരിച്ചു. രാത്രി 7ന് ജില്ലാ തല കബഡി മൽസരം അരങ്ങേറി.
സസ്നേഹം സമാപന സമ്മേളനം ചൊവ്വാഴ്‌ച വൈകിട്ട് 6ന് നടി ചിത്രാ നായർ ഉദ്‌ഘാടനം ചെയ്യും. രാത്രി 8ന് ഫോക്‌ലോർ അക്കാദമിയുടെ കണ്ണൂർ ബ്ലാക്ക് മീഡിയയുടെ ഉരിയാട്ടുപെരുമ ഫോക്ക് മെഗാഷോയോടെ ഒരാഴ്‌ച നീണ്ട ഇരിട്ടി മഹോൽസവം സമാപിക്കും.