ഇ- സ്റ്റാമ്പ് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം - ആധാരം എഴുത്ത് അസ്സോസിയേഷൻ
ഇരിട്ടി: ഇ- സ്റ്റാമ്പ് സർക്കാർ നടപ്പിലാക്കിയതുവഴി പൊതുജനങ്ങൾക്കും ആധാരം എഴുത്തുകാർക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ശാസ്ത്രീയ രീതിയിൽ പരിഹരിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് ആധാരം എഴുത്ത് അസ്സോസ്സിയേഷൻ ഇരിട്ടി യൂണിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുൻസിപ്പൽ ചെയർപേഴ്‌സൺ കെ. ശ്രീലത കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് എം.പി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ വി.കെ. ഉഷ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി സിക്രട്ടറി എ. ലക്ഷ്മി, കണ്ണൂർ ജില്ലാ സിക്രട്ടറി പി.എസ്. സുരേഷ്‌കുമാർ, ജോ. സിക്രട്ടറി എം.എൻ. സുധീഷ്, ഇരിട്ടി യൂണിറ്റ് സിക്രട്ടറി എൻ. അനൂപ്, വി. ദാമോദരൻ എന്നിവർ സംസാരിച്ചു.