സംസ്ഥാന തല ക്വിസ് മത്സരം
ഇരിട്ടി: ഇരിട്ടി മഹാത്മ ഗാന്ധി കോളേജ് ഗണിത ശാസ്ത്ര വകുപ്പും ആശിഷ് ചന്ദ്ര മെമ്മോറിയാൽ ട്രസ്റ്റും 2014-17 ബി എസ് സി ഗണിത ശാസ്ത്ര ബാച്ചും സംയുക്തമായി നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഒന്നാം സ്ഥാനവും, ചങ്ങനാശ്ശേരി എസ് ബി കോളേജ് രണ്ടാം സ്ഥാനവും, ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബിരുദ വിദ്യാർത്ഥികൾക്ക് എൻഡോമെന്റ് നൽകി. മഹാത്മാ ഗാന്ധി കോളേജ് പൂർവ വിദ്യാർഥിയും ഐ ഐ ടി കാൺപൂർ ഗവേഷക വിദ്യാർഥിയുമായിരുന്ന ആശിഷ് ചന്ദ്രയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ക്വിസ് മത്സരവും എൻഡോമെന്റും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ആര്‍. സ്വരൂപയുടെ അധ്യക്ഷതയിൽ നടന്ന അനുസമരണ ചടങ്ങിൽ കെ. വത്സരാജ്, രാമചന്ദ്രൻ, ഡോ. റെജി പായിക്കാട്ട്, വി.കെ. സന്തോഷ് കുമാര്‍, സി.വി. സന്ധ്യ, ഡോ.കെ. അനീഷ് കുമാർ, പ്രൊഫ.കെ. ജിതേഷ്, ഡോ.ആർ. ബിജുമോൻ, ടി.എം. വിദ്യ, അഞ്ജന ഷാജി എന്നിവർ സംസാരിച്ചു.