കേരളത്തിന് 3,042 കോടി രൂപ; പുതിയ 100 അമൃത് ഭാരത് ട്രെയിനുകളും 50 പുതിയ നമോ ഭാരത് ട്രെയിനുകളും; നവീകരിക്കുന്നത് 35 റെയില്‍വേ സ്റ്റേഷനുകളെന്ന് അശ്വിനി ബൈഷ്ണവ്

കേരളത്തിന് 3,042 കോടി രൂപ; പുതിയ 100 അമൃത് ഭാരത് ട്രെയിനുകളും 50 പുതിയ നമോ ഭാരത് ട്രെയിനുകളും; നവീകരിക്കുന്നത് 35 റെയില്‍വേ സ്റ്റേഷനുകളെന്ന് അശ്വിനി ബൈഷ്ണവ്



കേരളത്തിന് ബജറ്റില്‍ കേരളത്തിന് 3,042 കോടി രൂപ റെയില്‍വേ വിഹിതമായി അനുവദിച്ചെന്ന് റെയില്‍വേ മന്ത്രി അശ്വിനി ബൈഷ്ണവ്. തുടര്‍ന്ന്
ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കേന്ദ്ര മന്ത്രി വിശദീകരിച്ചു. നിലവില്‍ ഉള്ള 2 വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നു എന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

35 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നു. പുതിയ 100 അമൃത് ഭാരത് ട്രെയിനുകളും 50 പുതിയ നമോ ഭാരത് ട്രെയിനുകള്‍ അനുവദിച്ചു. 200 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.

യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ആകെ നിക്ഷേപം 15742 കോടി രൂപയാണെന്ന് മന്ത്രി വിശദീകരിച്ചു. കേരളത്തിലെ പാത ഇരട്ടിപ്പിക്കല്‍, കൂടുതല്‍ വന്ദേ ഭാരത് എന്നീ വിവരങ്ങളെക്കുറിച്ച് ഡിവിഷണല്‍ മാനേജര്‍മാര്‍ വ്യക്തമാക്കും. വിഹിതത്തില്‍ 1.61 ലക്ഷം കോടി രൂപ റെയില്‍വേ സുരക്ഷക്കായി ഉപയോഗിക്കുമെന്ന് റെയില്‍വേമന്ത്രി അറിയിച്ചു.

തിരക്ക് നിയന്ത്രണത്തിനായി കൂടുതല്‍ ട്രെയിനുകള്‍ വരും. തിരക്കേറിയ പാതകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ നടക്കുന്നുണ്ട്. ശബരി റെയില്‍ പദ്ധതിക്കായി ത്രികക്ഷി കരാര്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു.