വിള്ളലിന്റെ വക്കിൽ ആഫ്രിക്കൻ ഭൂഖണ്ഡം
കാലിഫോർണിയ: പ്രതീക്ഷിച്ചതിലും വേഗത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡം വിഘടിക്കുമെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. വിഘടിക്കുമ്പോൾ ഒരു പുതിയ കരയും സമുദ്രവും രൂപപ്പെട്ടേക്കാം. ഈ മാറ്റം പ്രദേശത്തിൻ്റെ കാലാവസ്ഥയെയും ആവാസവ്യവസ്ഥയെയും അതുപോലെ തന്നെ മനുഷ്യരുടെ ജീവിതരീതിയെയും മാറ്റിമറിച്ചേക്കാം.
ഭൂമിയുടെ ഭൂമിശാസ്ത്ര ചരിത്രത്തിൽ പ്ലേറ്റ് ടെക്റ്റോണിക്സ് മാറുന്നത് സാധാരണമാണ്. അതിൽ ആഫ്രിക്കയിൽ വരാനിരിക്കുന്ന വിള്ളൽ ആ ചരിത്രത്തിന്റെ മറ്റൊരു അധ്യായമാണ്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ആഫ്രിക്ക പിളരുകയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
2005-ൽ, എത്യോപ്യയിൽ ഭൂകമ്പങ്ങൾ അനുഭവപ്പെട്ടു. ഇത് ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് എന്ന മരുഭൂമിയിൽ 35 മൈൽ നീളമുള്ള വിള്ളൽ പ്രത്യക്ഷപ്പെടാൻ കാരണമായി. ഈ വിള്ളൽ ഇപ്പോൾ ഓരോ വർഷവും അര ഇഞ്ച് എന്ന തോതിൽ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുമെന്ന് മുമ്പ് വിശ്വസിച്ചിരുന്ന ഈ പ്രക്രിയ ഇപ്പോൾ ഒന്നുമുതൽ അഞ്ച് ദശലക്ഷം വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ കെൻ മക്‌ഡൊണാൾഡ് സാന്താ ബാർബറ പറഞ്ഞതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വിഭജനം മൂലം ഭൂമിയിൽ ഒരു പുതിയ സമുദ്രവും ഭൂഖണ്ഡവും രൂപപ്പെട്ടേക്കാം എന്നാണ് ശാസ്‍ത്രജ്ഞർ പറയുന്നത്.
എത്യോപ്യ, കെനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, റുവാണ്ട, ബുറുണ്ടി, സാംബിയ എന്നിവയുൾപ്പെടെ ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ താഴേക്ക് വ്യാപിക്കുന്ന “കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റവുമായി വിള്ളലുകൾ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളെ വിള്ളലുകൾ സാരമായി ബാധിക്കും.
വിഭജനത്തിന് ശേഷം എത്യോപ്യയുടെ ഈ ഭാഗം ‘നൂബിയൻ ഭൂഖണ്ഡം’ എന്ന് അറിയപ്പെടുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ വിഭജനം മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് മക്ഡൊണാൾഡ് അവകാശപ്പെടുന്നത്. എങ്കിലും, ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പോലുള്ള സംഭവങ്ങൾ തുടർന്നും സംഭവിക്കും.