ഇരിക്കൂർ കനറാബാങ്ക് എ ടി എം കവർച്ച കേസ്; ആസാം സ്വദേശിയായ പ്രതി പിടിയിൽ
@noorul ameen
ഇരിക്കൂർ: ഇരിക്കൂർ കനറാബാങ്ക് ബ്രാഞ്ച് എ ടി എം കൗണ്ടർ കഴിഞ്ഞ ദിവസംകുത്തി തുറക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിലായി. പ്രതിയെ കണ്ടെത്താൻ ദിവസങ്ങളായി പൊലീസ് ഊർജിത അന്വേഷണം നടത്തിയതിൻ്റെ പാശ്ചാത്തലത്തിൽ തന്ത്രപരമായ നീക്കത്തിലൂടെയാണ് പിടിക്കൂടാനായത്. ആസാമിലെ ബെൽഗൈഗോൻ ജില്ലയിലെ സർമാറ വില്ലേജ് സ്വദേശിയായ സൈദുൽ ഇസ്ലാം (22) ആണ് പിടിയിലായത്.
ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് കല്യാട് പെട്രോൾ പമ്പിനു മുൻപിലെ ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു പ്രതി. പേരാവൂർ ഡി. വൈ. എസ്. പി കെ.പി. പ്രമോദിൻ്റെ മേൽനോട്ടത്തിൽ ഇരിക്കൂർ സി.ഐ. രാജേഷ് ആയോടൻ,എസ്.ഐ. ഷിബു എഫ് പോൾ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ കണ്ടെത്തി പിടി കൂടാനായത്. സി. പി. ഒ മാരായ രാജേഷ്, പ്രഭാകരൻ, രഞ്ജിത് എന്നിവർക്ക് പുറമെ എസ്.പി. സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു. പ്രതിയെ പിടികൂടിയതോടെ ജില്ലാ പൊലീസ് മേധാവി അനുജ്പലിവാലും ഇരിക്കൂറിലുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കണ്ണൂർ കോടതിയിൽ ഹാജറാക്കും.
ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലും നൂറോളം സി. സി. ടി. വിക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയുടെ