
പരസ്പരം തീരുവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കണ്ണിനു പകരം കണ്ണ് എന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നതെങ്കില്‍ അതിന്‍റെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കുന്ന ഏഷ്യന്‍ രാജ്യങ്ങിലൊന്ന് ഇന്ത്യ ആയിരിക്കും. കാരണം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഏറ്റവുമധികം തീരുവ ചുമത്തുന്ന രണ്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്, മറ്റൊന്ന് തായ്‌ലൻഡും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തുന്ന തീരുവയേക്കാള്‍ 10 ശതമാനത്തില്‍ കൂടുതലാണ് ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഈടാക്കുന്നത്. പരസ്പരം ഏര്‍പ്പെടുത്തുന്ന തീരുവയിലെ ഈ അസമത്വം നേരിടാന്‍ അമേരിക്ക തീരുമാനിച്ചാല്‍ നാല് മുതല്‍ 6 ശതമാനം വരെ തീരുവ വര്‍ദ്ധന നേരിടേണ്ടി വന്നേക്കാവുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയും തായ്‌ലൻഡും ഉള്‍പ്പെടുന്നു.
2018 - 19 കാലയളവില്‍ ട്രംപ് സ്വീകരിച്ച താരിഫ് നയത്തേക്കാള്‍ കൂടുതല്‍ ആക്രമണോത്സുകമായ നയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത് എന്ന് അമേരിക്കന്‍ ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ആഗോളതലത്തില്‍ വ്യാപാര പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കാം. കൂടുതല്‍ രാജ്യങ്ങള്‍ക്കെതിരെ ശക്തമായ തീരുവ ഏര്‍പ്പെടുത്തുന്ന കാര്യവും അമേരിക്കന്‍ ഭരണകൂടം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി അലുമിനിയത്തിനും സ്റ്റീലിനും 25 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിന്‍റെ പത്യാഘാതം ഏറ്റവും കൂടുതല്‍ ന്രേരിടുന്നത് കാനഡ, മെക്സിക്കോ, യുഎഇ, ചൈന എന്നീ രാജ്യങ്ങള്‍ ആയിരിക്കും.
ട്രംപിനെ തണുപ്പിക്കാന്‍ ഇന്ത്യ
അധികാരത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഇന്ത്യയെ താരിഫ് കിംഗ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന മോദി - ടംപ് കൂടികാഴ്ചയില്‍ പരസ്പര വ്യാപാര ബന്ധത്തെ പതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നതിന് ആയിരിക്കും ഇന്ത്യ പ്രാധാന്യം നല്‍കുക. ഇന്ത്യ ഇപ്പോള്‍ തന്നെ കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം അമരിക്കയില്‍ നിന്ന് വാങ്ങാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. തായ്ലന്‍ഡ് ആകട്ടെ ഈഥെയ്ന്‍ , കാര്‍ഷിക അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതലായി അമേരിക്കയില്‍ നിന്ന് ഇറക്കുന്നത് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്