മൂന്നാ‍ർ‌ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു; രണ്ട് മരണം


മൂന്നാ‍ർ‌ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു; രണ്ട് മരണം


കന്യാകുമാരിയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്


ഇടുക്കി: മൂന്നാ‍ർ‌ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം.15ഓളം പേർക്ക് പരിക്കേറ്റു.കന്യാകുമാരിയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. 45 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

മൂന്നാർ ഇക്കോ പോയിന്റിന് സമീപമായിരുന്നു ബസ് മറിഞ്ഞത്. വളവിൽ നിയന്ത്രണംവിട്ടബസ് മറിയുകയായിരുന്നു. അമിത വേഗതയാണ് ബസിന്റെ അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. കേരള രജിസ്ട്രേഷനിലുള്ള വാഹനമാണ് മറിഞ്ഞതെന്നാണ് റിപ്പോർട്ട്.